പു­കവലി­ കാ­ഴ്ച ശക്തി­യേ­യും ബാ­ധി­ക്കും


പുകവലി ശ്വാസകോശത്തേയും ഹൃദയത്തേയും മാത്രമല്ല കാഴ്ചശക്തിയേയും ബാധിക്കുമെന്ന് പഠനം. പുകവലിക്കുന്നവരിൽ നല്ലൊരു ശതമാനം ആളുകളുടെയും കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഉള്ളതായി പഠനത്തിൽ കണ്ടെത്തി. തുടർച്ചയായി അഞ്ചോ പത്തോ വർഷം പുകവലിച്ച ആളുകളിൽ ഒപ്റ്റിക്കൽ നെർവിനെ ഇത് ബാധിക്കുകയും കാഴ്ച കുറയുകയോ നഷ്ടമാവുകയോ ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. പത്തിൽ ഒന്പത് പേർക്കും കാഴ്ച വൈകല്യം ഉള്ളതായി കണ്ടെത്തി. പുകവലി മൂലം കാഴ്ച നഷ്ടമായ അഞ്ച് ശതമാനം ആളുകളുടെ കേസുകൾ വർഷത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed