മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രം പ്രേമലു 100 കോടി ക്ലബിൽ


മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രേമലു. പ്രേമലുവിന് ശേഷം നിരവധി വമ്പന്‍ ചിത്രങ്ങൾ മല്ലിടാൻ തിയേറ്ററുകളിൽ എത്തിയിട്ടും അതൊന്നും ചിത്രത്തെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേം. മികച്ച കളക്ഷനുമായി മുന്നേറുന്ന സിനിമ ഇപ്പോഴിതാ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത സിനിമ ആഗോള തലത്തിൽ 100 കോടി രൂപ കളക്ട് ചെയ്തിരിക്കുകയാണ്. 31 ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബിൽ ഇടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാളം സിനിമയാണ് പ്രേമലു. പുലിമുരുകൻ, ലൂസിഫർ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് ഇതിന് മുന്നേ 100 കോടി ക്ലബിൽ ഇടം നേടിയത്.

ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് പ്രേമലു. പക്ഷേ എല്ലാത്തരം പ്രേക്ഷകരും സിനിമയെ സ്വീകരിച്ചു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത സിനിമ പ്രദർശനം തുടരുകയാണ്. ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ എത്തിയ സിനിമയിൽ നസ്‍ലെനും മമിതയുമാണ് നായകനും നായികയുമായെത്തുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തി.

article-image

adsdsdfsdsds

You might also like

  • Straight Forward

Most Viewed