കാട്ടുപന്നിയുടെ ആക്രമണം; നാല് വയസുകാരന് പരിക്ക്


കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാല് വയസുകാരന് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് വിയ്യകുറിശ്ശിയിലാണ് സംഭവം. വിയ്യകുറിശ്ശി സ്വദേശി പ്രജീഷയുടെ മകന്‍ ആദിത്യനാണ് പരിക്കേറ്റത്. സ്‌കൂളിലേക്ക് പോകവെയാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്.

അതേസമയം വയനാട് മീനങ്ങാടിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു. മീനങ്ങാടി ചൂരിമലയില്‍ കടുവ വളര്‍ത്തുമൃഗത്തെ പിടികൂടി. കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

article-image

dsaadsadsadsadsads

You might also like

  • Straight Forward

Most Viewed