പി​ടി​ഐ നേ​താ​വ് ഒ​മ​ർ അ​യൂ​ബ് ഖാ​നെ പാ​ക്കി​സ്ഥാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കാ​ൻ നീ​ക്കം


പിടിഐ നേതാവ് ഒമർ അയൂബ് ഖാനെ പാക്കിസ്ഥാൻ പ്രതിപക്ഷ നേതാവാക്കാൻ നീക്കം. പിടിഐ സ്വതന്ത്രർ അംഗമായ സുന്നി ഇത്തിഹാദ് കൗൺസിൽ പാർട്ടി ഒമറിനെ പ്രതിപക്ഷനേതാവായി നാമനിർദേശം ചെയ്തു. മുൻ ഏകാധിപതി ജനറൽ അയൂബ് ഖാന്‍റെ കൊച്ചുമകനായ ഒമർ, നേരത്തേ പാർലമെന്‍റിൽ നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ഷഹ്ബാസ് ഷരീഫിനോടു തോറ്റിരുന്നു.

ഇതിനിടെ, കഴിഞ്ഞദിവസം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പിപിപി നേതാവ് ആസിഫ് അലി സർദാരി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റീസ് ഖ്വാസി ഫയീസ് ഈസ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

article-image

zdsfdzf

You might also like

  • Straight Forward

Most Viewed