നടി പാർവതി തിരുവോത്ത് കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിൽ നിന്നും പുറത്ത്


നടി പാർവതി തിരുവോത്തിനെ സംസ്ഥാന ചലചിത്ര വികസന കോർപറേഷന്‍റെ (കെഎസ്എഫ്ഡിസി) ഡയറക്ടർ ബോർഡിൽ നിന്നും നീക്കം ചെയ്തു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നടിയുടെ ആവശ്യപ്രകാരമാണ് ബോർഡിൽ നിന്നും ഒഴിവാക്കിയത്. തന്നെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെ‌ട്ട് കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർക്ക് പാർവതി നേരത്തെ കത്തയയ്ച്ചിരുന്നു. 

പുനഃസംഘ‌ടനയുടെ ഭാഗമായി നടി മാലാ പാർവതി, ശങ്കർ മോഹൻ എന്നിവരെ ജൂലൈയിൽ ബോർഡിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇവർക്ക് പകരമായി നടനും സംവിധായകനുമായ സോഹൻ സീനുലാൽ, ക്യാമറാമാൻ പി. സുകുമാർ എന്നിവരെയാണ് ബോർഡ് അംഗങ്ങളായി എടുത്തത്.

article-image

segg

You might also like

  • Lulu Exchange
  • Straight Forward

Most Viewed