'യഷ് 19' ഗീതു മോഹൻദാസ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്


പ്രശാന്ത് നീലിന്റെ സംവിധനത്തിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രം 'കെജിഎഫി'ലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ റോക്കി ഭായ് ആയി മാറിയ താരം യഷിന്റെ അടുത്ത ചിത്രം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. ശങ്കർ, നർത്തൻ തുടങ്ങിയ സംവിധായകരുടെ പേരുകൾ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുമ്പോഴാണ് പുതിയ വാർത്ത തെന്നിന്ത്യയ്ക്ക് അമ്പരപ്പുണ്ടാക്കുന്നത്. 

ട്വിറ്ററിൽ യഷ് 19 ഹാഷ്ടാഗ് ട്രെൻഡിംഗ് ആണ്. യഷുമായി ഗീതു ചർച്ച നടത്തിവരികയാണെന്നും ജൂൺ മാസം മുതൽ പ്രൊജക്ടൂമായി മുന്നോട്ട് പോകാനാണ് പദ്ധതിയെന്നുമാണ് റിപ്പോർട്ട്. കന്നഡയിലെ വമ്പൻ പ്രോഡക്ഷൻ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുക എന്നും റിപ്പോർട്ട് ഉണ്ട്. യാഷിന്റെ പത്തൊമ്പതാം ചിത്രമാണിത്. നാഷണൽ അവാർഡ് നേടിയ സംവിധായികയാണ് ഗീതു മോഹൻദാസ്. മൂത്തോൻ ആയിരുന്നു അവസാനം റിലീസ് ചെയ്ത ചിത്രം.

article-image

rgdr

You might also like

  • Lulu Exchange
  • Straight Forward

Most Viewed