വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര റയിൽവേ മന്ത്രി


വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര റയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പുനൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം പി. ഇന്ന് രാവിലെ മന്ത്രിയെ ഫോണിൽ വിളിച്ച് ചെങ്ങന്നൂരിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വന്ദേ ഭാരത് ട്രെയിനിന് 8 സ്റ്റോപ്പുകൾ മാത്രമാണുള്ളത്. മാധ്യമ വാർത്തകളെ തുടർന്നാണ് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ഇല്ലത്തിന്റെ കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പുനൽകിയെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

സ്റ്റോപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനായില്ലെന്നാണ് മന്ത്രി പറഞ്ഞത്. ശബരിമലയുടെ കവാടമെന്ന നിലയിലും ആലപ്പുഴ പത്തനംതിട്ട ജില്ലയുടെ പ്രധാന കേന്ദ്രമെന്ന നിലയിലും ചെങ്ങനൂരിന്റെ പ്രാധാന്യം മന്ത്രിയെ ബോധ്യപ്പെടുത്തി. തുടർന്ന് സ്റ്റോപ്പ് അനുവദിക്കുന്നതിന് കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

article-image

dryd

You might also like

  • Lulu Exchange
  • Straight Forward

Most Viewed