അനുരാഗ് കശ്യപിന്റെ ‘കെന്നഡി’ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്


അനുരാഗ് കശ്യപ് ചിത്രം ‘കെന്നഡി’ 2023ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നേരത്തെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ച ഇന്ത്യന്‍ സംവിധായകനാണ് അനുരാഗ് കാശ്യപ്. സണ്ണി ലിയോണ്‍, രാഹുല്‍ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കെന്നഡി.

രാഹുല്‍ മുന്‍പും അനുരാഗിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും സണ്ണി ഇതാദ്യമാണ്. 2013−ല്‍ കാനില്‍ പ്രദര്‍ശിപ്പിച്ച അനുരാഗ് കശ്യപ് ചിത്രം ‘അഗ്ലി’യിലും രാഹുല്‍ ഭട്ട് ഉണ്ടായിരുന്നു. 2022−ല്‍ പുറത്തിറങ്ങിയ ‘ദോബാര’ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേ സമയം കെന്നഡി ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കാനില്‍ മിഡ് നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തിലാണ് കെന്നഡി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

article-image

rtrfu

You might also like

  • Lulu Exchange
  • Straight Forward

Most Viewed