പുതിയ നാല് സാമ്പത്തിക മേഖലകൾ രാജ്യത്ത് തുറക്കുമെന്ന് സൗദി കിരീടാവകാശി

വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശവും നികുതി ഇളവുകളും ആഗോള തൊഴിലവസരങ്ങളും നൽകുന്ന പുതിയ നാല് സാമ്പത്തിക മേഖലകൾ രാജ്യത്ത് തുറക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. റിയാദ്, ജിസാൻ, റാസ് അൽ ഖൈർ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ സാമ്പത്തിക മേഖലകൾ ആരംഭിക്കുക.
പ്രാദേശിക സാമ്പത്തിക വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാങ്കേതിക കൈമാറ്റം, വ്യവസായങ്ങളുടെ പ്രാദേശികവൽക്കരണം എന്നിവയ്ക്ക് ഈ മേഖലകൾ വലിയ അവസരങ്ങൾ നൽകുന്നു. അസാധാരണമായ നിക്ഷേപ അനുഭവം നൽകുന്നതിനും മധ്യപൂർവ്വ ദേശത്തേക്കും ആഫ്രിക്കയിലേക്കുമുള്ള ഒരു ട്രാൻസിറ്റ് ഗേറ്റ്‌വേ എന്ന നിലയിലും രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും ഇവ സഹായിക്കും. ഈ നാല് പ്രത്യേക സാമ്പത്തിക മേഖലകൾ രാജ്യാന്തര കമ്പനികളെ ആകർഷിക്കുന്നതിനും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദീർഘകാല പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണ്.
estr