യുഎഇയില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു

യുഎഇയില്‍ ഔദ്യോഗികമായി ഈദുല്‍ഫിത്തര്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് അഞ്ചുദിവസം വരെ അവധി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗികമായി അറിയിക്കുന്നത്. റമദാന്‍ 29 മുതലാണ് അവധി ദിവസങ്ങള്‍ പ്രഖ്യാപിക്കുന്നത്. യുഎഇ മനുഷ്യവിഭവശേഷി മന്ത്രാലയമാണ് ഈദുല്‍ഫിത്തര്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്. യുഎഇയിലെ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ ജീവനക്കാര്‍ക്ക് അവധി ഒരുപോലെ ബാധകമാണ്.
ഇസ്ലാമിക മാസം അവസാനിക്കുന്നത് മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ചാണ്. ഇത്തവണ റമദാന്‍ മാസം 29 ഏപ്രില്‍ 20 വ്യാഴാഴ്ച്ചയാണ്. ഏപ്രില്‍ 20നാണ് മാസപ്പിറവി ദൃശ്യമാകുന്നതെങ്കില്‍ ഏപ്രില്‍ 21ന് ഈദുല്‍ ഫിത്തറിന് തുടക്കം കുറിക്കും. അങ്ങനെയെങ്കില്‍ യുഎഇയില്‍ നാലുദിവസമായിരിക്കും ഈദുല്‍ഫിത്തര്‍ അവധി ലഭിക്കുന്നത്. അതേസമയം ചന്ദ്രദര്‍ശനം ഏപ്രില്‍ 21നാണെങ്കില്‍ ഈദുല്‍ഫിത്തര്‍ ഏപ്രില്‍ 22 നായിരിക്കും. ഏപ്രില്‍ 22നാണ് ഈദുല്‍ ഫിത്തറെങ്കില്‍ അഞ്ചുദിവസമായിരിക്കും അവധി ലഭിക്കുക. ജ്യോതി ശാസ്ത്ര പ്രവചന പ്രകാരം ഇത്തവണ ഏപ്രില്‍ 20ന് മാസപ്പിറവി ദൃശ്യമാകുമെന്നാണ് കണക്കാക്കുന്നത്.
rdyd