വിൻസന്റ് ചീരൻ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റിൽ സിംസ് മാസ്റ്റേഴ്സ് വിജയികളായി


സിംസ് ബാഡ്മിന്റൺ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിൻസന്റ് ചീരൻ മെമ്മോറിയൽ ഏവർ റോളിങ് ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റിൽ സിംസ് മാസ്റ്റേഴ്സ് ജേതാക്കളായി. നാലു ടീമുകളിലായി നാൽപതോളം അംഗങ്ങൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ സിംസ്‌ മാസ്റ്റേഴ്സ് സിംസ് ബോംബേഴ്സിനെ പരാജയപ്പെടുത്തി.

സമാപന സമ്മേളനത്തിൽ ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി (സിംസ് ) പ്രസിഡന്റ് ബിജു ജോസഫ്, സെക്രട്ടറി ജോയ് പോളി, ജോയന്റ് സെക്രട്ടറി രതീഷ് സെബാസ്റ്റ്യൻ, സ്പോർട്സ് സെക്രട്ടറി മനു വർഗീസ്, ടൂർണമെന്റ് കമ്മിറ്റി കൺവീനർ ജോസഫ് തമ്പി, സജിൻ ഹെൻഡ്രി , ജിമ്മി ജോസഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

article-image

JGFJGFJHG

You might also like

Most Viewed