കെ.എം. തോമസിന് ചിരിയോഗയിൽ സർട്ടിഫൈഡ് മാസ്റ്റർ ട്രെയ്നർ അംഗീകാരം.

ചിരിയോഗയിലൂടെ ആളുകൾക്ക് നവോന്മേഷം പകരുന്ന ബഹ്റൈൻ പ്രവാസിയായ കെ.എം. തോമസിന് സർട്ടിഫൈഡ് മാസ്റ്റർ ട്രെയ്നർ അംഗീകാരം. മുംബൈയിലെ നാസിക്കിലുള്ള ലാഫർ യോഗ ഇന്റർനാഷനൽ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ചിരിയോഗ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ഡോ. മദൻ കട്ടാരിയയിൽനിന്നാണ് കെ എം തോമസ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. ലാഫർ യോഗയുടെ സഹസ്ഥാപക മാധുരി കട്ടാരിയയും സന്നിഹിതയായിരുന്നു. ഇടുക്കി അടിമാലി സ്വദേശിയായ കെ.എം. തോമസിന്റെ നേതൃത്വത്തിൽ ബഹ്റൈൻ ലാഫർ യോഗ എന്നപേരിൽ പ്രവർത്തിക്കുന്ന ചിരിയോഗ ക്ലബിൽ 25ഓളം അംഗങ്ങളുണ്ട്
a