ഡൽഹി ടെസ്റ്റ്: രാഹുലും സൂര്യകുമാറും പുറത്ത്, ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ ആരൊക്കെ?

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തത് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. വിന്നിംഗ് കോമ്പിനേഷനിൽ നിന്നും ജാഫർ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫെബ്രുവരി 17 മുതൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നാല് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം.
മോശം ഫോമിൽ വലയുന്ന വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ആദ്യ ടെസ്റ്റിൽ പരാജയമായി മാറിയ മിസ്റ്റർ 360 സൂര്യകുമാർ യാദവ് എന്നിവരെ ജാഫർ തൻ്റെ ടീമിൽ നിന്നും ഒഴിവാക്കി. ക്യാപ്റ്റൻ രോഹിതിനും ഗില്ലിനും ഓപ്പണർമാരായി ടീമിൽ ഇടം നൽകിയിട്ടുണ്ട്. ടീം ഇന്ത്യയുടെ മുതിർന്ന താരങ്ങളായ ചേതേശ്വര് പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർ മധ്യനിരയെ നയിക്കും. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ.എസ് ഭരതിന് ആറാം സ്ഥാനം നൽകി.
ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഏഴാം നമ്പറിൽ കളിക്കും. ഇന്ത്യയുടെ സ്പിന്നർ സൗഹൃദ പിച്ചുകൾ കണ്ട വസീം ജാഫർ തന്റെ ബെസ്റ്റ് പ്ലേയിംഗ് ഇലവനിൽ രവിചന്ദ്രൻ അശ്വിനെയും അക്ഷര് പട്ടേലിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, ഉമേഷ് യാദവ് എന്നിവർക്ക് ജാഫർ തന്റെ പ്ലെയിംഗ് ഇലവനിൽ അവസരം നൽകിയിട്ടില്ല. മറുവശത്ത് ആദ്യ മത്സരത്തിലെ തോൽവി മറന്ന് രണ്ടാം മത്സരത്തിൽ മികച്ച കളി പുറത്തെടുക്കാനൊരുങ്ങി ഓസ്ട്രേലിയൻ ടീം.
a