ഉല്ലാസയാത്ര പോയത് ഔദ്യോ​ഗികമായി അവധി എടുത്തവർ എന്ന് കലക്ടറുടെ റിപ്പോർട്ട്


കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ലാന്‍റ് റവന്യൂ കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഔദ്യോഗികമായി അവധി എടുത്തവരാണ് ഉല്ലാസയാത്രയ്ക്ക് പോയതെന്നാണ് കളക്ടറുടെ കണ്ടെത്തല്‍. എന്നാല്‍ ഉദ്യോഗസ്ഥരുടെ കൂട്ട അവധി ഓഫീസിലെത്തിയ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുണ്ട്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed