‘പ്രിൻസ്’ തിയേറ്ററുകളിൽ വൻ പരാജയം; വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകി ശിവകാർത്തികേയൻ

ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ‘പ്രിൻസ്’. തമാശയുടെ മേമ്പൊടിയോടെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ വൻ പരാജയമായിരുന്നു. ഇപ്പോഴിതാ പ്രിൻസിന്റെ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകിയിരിക്കുകയാണ് ശിവകാർത്തികേയൻ. വിതരണക്കാർക്ക് 12 കോടിയുടെ നഷ്ടമാണ് പ്രിൻസ് ഉണ്ടാക്കിയിരിക്കുന്നത്.
നഷ്ടത്തിന്റെ 50% ശിവകാർത്തികേയനും നിർമ്മാതാക്കളും ചേർന്ന് നൽകി. മൂന്ന് കോടി രൂപയാണ് ശിവകാർത്തികേയൻ വിതരണക്കാർക്ക് നൽകിയത് എന്നാണ് സൂചന. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങിയ പ്രിൻസ് ഒരു ഇന്ത്യൻ യുവാവും ബ്രിട്ടീഷ് യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്.
യുക്രൈനിയൻ നടി മരിയ റിയാബോഷപ്കയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സത്യരാജ്, പ്രേംഗി അമരൻ എന്നിവരും സിനിമയുടെ ഭാഗമായി. തമൻ സംഗീതം പകർന്നു. നിലവിൽ ‘മാവീരൻ’ എന്ന സിനിമയാണ് ശിവകർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മഡോണി അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ശാന്തി ടാക്കീസാണ് ചിത്രം നിർമ്മിക്കുന്നത്.
fgfdg