കേരള യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി. മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധന. നേരത്തെ 50,000 രൂപയായിരുന്നു യുവജന കമ്മീഷൻ ചെയർപേഴ്സണ് നൽകിയിരുന്നത്. അധികാരമേറ്റ 2016 മുതലുളള ശമ്പളം ഒരു ലക്ഷമാക്കണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പള വർധന. ചിന്ത ജെറോമിന്റെ ആവശ്യം യുവജനക്ഷേമ വകുപ്പ് ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്ക് വിടുകയായിരുന്നു. ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുത്തു.
2017 ജൂൺ മുതൽ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നൽകാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.
ചിന്തയ്ക്ക് ശമ്പളം വർധിപ്പിച്ചതോടെ യുവജന കമ്മീഷൻ മുൻ ചെയർപേഴ്സണായിരുന്ന കോൺഗ്രസ് നേതാവ് ആർവി രാജേഷ് സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യുഡിഎഫിന്റെ കാലത്ത് രൂപീകരിച്ച യുവജന കമ്മിഷനിൽ ആർവി രാജേഷ് ആയിരുന്നു ആദ്യ ചെയർപേഴ്സൺ. ഈ ഘട്ടത്തിൽ ചെയർമാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലികമായി നൽകാനായിരുന്നു ഉത്തരവ്. ശമ്പളം വർധിപ്പിക്കാനുളള തീരുമാനം അന്ന് മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികൾ പൂർത്തിയാക്കാനായില്ല. പുതിയ ശമ്പള വർധന നിലവിലെ ചെയർപേഴ്സണ് ബാധകമാകുന്ന വിധത്തിലാണുളളത്. ഇതനെതിരെയാണ് രാജേഷ് കോടതിയെ സമീപിച്ചത്.
yytyt