ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഭാവന കേന്ദ്ര കഥാപാത്രമാകും

സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഭാവന കേന്ദ്ര കഥാപാത്രമാകും. ∍ഹണ്ട്∍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കും. പാലക്കാടായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷൻ .ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. അതിഥി രവി, ചന്ദുനാഥ്, രഞ്ജി പണിക്കർ തുടങ്ങിയവർ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ നിഖിൽ ആനന്ദാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്.
വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസും ഭാവനയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 2006−ൽ പുറത്തിറങ്ങിയ ∍ചിന്താമണി കൊലക്കേസാ∍യിരുന്നു ഇരുവരും ഒന്നിച്ച ചിത്രം. സുരേഷ് ഗോപി നായകനായ സിനിമയിൽ ചിന്താമണി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. ∍ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നാ∍ണ് ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
അതേസമയം ഷാജി കൈലാസിന്റെ പുതിയ ചിത്രം ∍കാപ്പ∍ ക്രിസ്തുമസ് റിലീസായി ഡിസംബർ 22ന് എത്തും.
drtyf