പുതിയ പാമ്പൻ പാലത്തിന്റെ നിർ‍മ്മാണം അവസാന ഘട്ടത്തിൽ‍


പുതിയ പാമ്പൻ പാലത്തിന്റെ നിർ‍മാണം 84 ശതമാനം പൂർ‍ത്തിയായെന്ന് റിപ്പോർ‍ട്ട്. 2023 മാർ‍ച്ചിൽ‍ പാലം ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് റെയിൽ‍വേ മന്ത്രാലയം അറിയിച്ചു. പുതിയ പാമ്പൻ പാലം പുണ്യസ്ഥലമായ രാമേശ്വരം ദ്വീപിനെ തമിഴ്നാടിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കും. എഞ്ചിനീയറിംഗ് കലയിലെ വിസ്മയമായാണ് പാമ്പൻ പാലത്തെ കണക്കാക്കുന്നത്.

2.05 കിലോ മീറ്റർ‍ നീളമുള്ള പാമ്പൻ പാലത്തിന്റെ നിർ‍മാണം 84 ശതമാനം പൂർ‍ത്തിയായി കഴിഞ്ഞു. 535 കോടി രൂപ ചിലവിൽ‍ റെയിൽ‍ വികാസ് നിഗം ലിമിറ്റഡാണ് നിർ‍മാണം നടത്തുന്നതെന്ന് റെയിൽ‍വേ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലെ ആദ്യത്തെ വെർ‍ട്ടിക്കൽ‍ ലിഫ്റ്റ് പാലമായിരിക്കും പുതിയ പാമ്പൻ പാലം. കപ്പലുകൾ‍ക്ക് വഴി നൽ‍കാന്‍ പാലത്തിന്റെ ഒരു ഭാഗം ലംബമായി ഉയരുന്നതിനാലാണ് വെർ‍ട്ടിക്കൽ‍ ലിഫ്റ്റ് ബ്രിഡ്ജ് എന്ന് വിശേഷിപ്പിക്കാൻ കാരണം. നിലവിലുള്ള പഴയ പാമ്പൻ പാലം 105 വർ‍ഷം പഴക്കമുള്ളതാണ്. 1914−ലാണ് ഇതു ബ്രിട്ടീഷുകാർ‍ നിർ‍മ്മിച്ചത്. രാജ്യത്തെ ഏറ്റവും നീളമേറിയ കടൽ‍പ്പാലമാണിത്.

article-image

yryt

You might also like

  • Lulu Exchange
  • Straight Forward

Most Viewed