ജീവിതച്ചെലവ് ഏറ്റവും കുറവ് ഇന്ത്യയിൽ; ഏറ്റവും കൂടുതൽ ബ്രിട്ടനിൽ

യുഎസ്, യുകെ, ജർമനി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഇന്ത്യയാണ് ജീവിതച്ചെലവിലെ വർധനവിൽ ഏറ്റവും കുറവെന്ന് സേ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ ജീവിതച്ചെലവിൽ മറ്റു രാജ്യങ്ങൾ കുതിച്ചുയർന്നു. എന്നാൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നത്.
നാല് രാജ്യങ്ങളിലെയും ജീവിതച്ചെലവ് രൂപയെ അടിസ്ഥാനമാക്കിയ കണക്കാക്കിയാണ് റിപ്പോർട്ട്. ഈ രാജ്യങ്ങളിലെ ജീവിതച്ചെലവ് 2021 സെപ്റ്റംബറിൽ 100 രൂപയാണെന്ന് കരുതിയാൽ നിലവിൽ ഏറ്റവും കൂടുതൽ യുകെയിലാണ്, രണ്ടാമത് ജർമനിയും, മൂന്നാമത് യുഎസ്, നാലാമത് ഇന്ത്യ എന്നിങ്ങനെയാണ് കണക്ക്.കഴിഞ്ഞ എട്ട് വർഷത്തെ രാജ്യാന്തര നാണയനിധിയുടെ കണക്കനുസരിച്ച് 57% വർധനയാണ് പ്രതിശീർഷ വരുമാനത്തിലുണ്ടായതെന്നാണ് റിപ്പോർട്ട്. ചൈന 88%, യുഎസ് 36%, യുകെ 1%, ഫ്രാൻസ് 5%, റഷ്യ 5%, ഇറ്റലി 6%, ബ്രസീൽ 27%, ജർമനി 1%, ജപ്പാൻ 11% എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വർധനവ്.
tffj