കർഷകർക്കായി ഭാരത് വിസ്താർ; നാളികേര കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി


ഷീബ വിജയൻ
ന്യൂഡൽഹി: കാർഷിക മേഖലയുടെ ഉന്നമനത്തിനായി വൻ പദ്ധതികളാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കർഷകർക്കായി സ്ഥാപിക്കുന്ന 'ഭാരത് വിസ്താർ'. കർഷകർക്ക് മികച്ച വിളവ് ഉറപ്പാക്കുന്നതിനും നൂതന സാങ്കേതിക വിദ്യകൾ കൃഷിയിലേക്ക് എത്തിക്കുന്നതിനുമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഭാഷകളിൽ ലഭ്യമാകുന്ന 'ലിംക്ഡ് ലിംഗ്വൽ അഗ്രികൾച്ചറൽ പോർട്ടൽ' നിലവിൽ വരും. കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനാവശ്യമായ എല്ലാ സഹായങ്ങളും ഈ പോർട്ടലിലൂടെ ലഭ്യമാക്കും.

കേരളം ഉൾപ്പെടെയുള്ള നാളികേര ഉൽപാദക സംസ്ഥാനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് 'കോക്കനട്ട് പ്രൊമോഷൻ സ്കീം'. രാജ്യത്തെ ഏകദേശം ഒരു കോടിയോളം നാളികേര കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രധാന നാളികേര ഉൽപാദന സംസ്ഥാനങ്ങളിൽ കായ്ഫലം കുറഞ്ഞ തെങ്ങുകൾ മാറ്റി പുതിയവ നട്ടുപിടിപ്പിക്കാൻ ഈ പദ്ധതിയിലൂടെ പ്രോത്സാഹനം നൽകും.

ഇന്ത്യൻ കശുവണ്ടിയെയും തേങ്ങയെയും ആഗോള നിലവാരത്തിലേക്ക് ഉയർത്താനാവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ ചന്ദനമരങ്ങളുടെ കൃഷിയും അവയുടെ സംസ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

article-image

ffgfvcbfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed