വിജയ് ബാബു വിഷയം; ശ്വേത മേനോനും കുക്കുപരമേശ്വരനും അമ്മ ഐസിസി അംഗത്വം രാജിവെച്ചു


പീഡനക്കേസിൽ ഒളിവിൽ പോയ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരേ മൃദുസമീപനം സ്വീകരിച്ചതിൽ പ്രതിഷേധിച്ച് നടി ശ്വേത മേനോൻ അമ്മ പരിഹാര സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു. സമിതി അംഗമായ കുക്കു പരമേശ്വരനും നേതൃത്വത്തിന് രാജി സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സമിതി അംഗമായിരുന്ന നടി മാലാ പാർവതിയും രാജിവച്ചിരുന്നു. അമ്മ എക്സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് പരിഹാര സമിതി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അന്വേഷണം പൂർത്തിയാകുന്നത് വരെ മാറി നിൽക്കാം എന്ന് വ്യക്തമാക്കി വിജയ് ബാബു നേതൃത്വത്തിന് കത്ത് നൽകിയതോടെ കൂടുതൽ നടപടികളിലേക്ക് പോയില്ല. സ്വയം മാറിനിൽക്കാം എന്ന് പറഞ്ഞയാളെ ചവിട്ടി പുറത്താക്കണോ എന്ന നിലപാടാണ് മണിയൻപിള്ള രാജു സ്വീകരിച്ചത്.

നേതൃത്വത്തിന്‍റെ നിലപാടിൽ വനിതാ അംഗങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ടെന്നാണ് വിവരം. പിന്നാലെയാണ് അധ്യക്ഷ ഉൾപ്പടെ മൂന്ന് അംഗങ്ങൾ സമിതിയിൽ നിന്നും രാജിവച്ചത്.

You might also like

Most Viewed