പ്രേംനസീറിന്റെ വീട് വിൽപ്പനയ്‌ക്ക്

മലയാള സിനിമയിലെ നിത്യഹരിത നായകൻ പത്മശ്രീ പ്രേം നസീറിന്റെ വീട് വിൽപ്പനയ്‌ക്ക്. ആറ്റിങ്ങളിലുള്ള ലൈലാ കോട്ടേജ് എന്ന വീടാണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. ചിറയിൻകീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിന് ഇടതു വശത്താണ് 60 വർഷത്തോളം പഴക്കമുള്ള വീട് സ്ഥിതി ചെയ്യുന്നത്. കാട് പിടിച്ച് കിടക്കുന്ന വീടിന്റെ ജനലും വാതിലും ചിതലരിച്ച് തുടങ്ങി.
പ്രേം നസീർ മരിച്ചപ്പോൾ മൂന്നു മക്കളിൽ ഇളയ മകളായ റീത്തക്കാണ് വീട് ലഭിച്ചത്. അടുത്തിടെ റീത്ത ഇത് തന്റെ മകൾക്ക് നൽകി. ഇവർ ഇപ്പോൾ അമേരിക്കയിൽ കുടുംബസമേതം സ്ഥിര താമസമാക്കിയിരിക്കുകയാണ്. വീട് നിലനിർത്താൻ താത്പര്യമില്ലാത്തതിനാലാണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്.