വിൽ സ്മിത്തിനെ 10 വർഷം വിലക്കി അക്കാഡമി


ഓസ്‌കർ ചടങ്ങിൽനിന്നു വിൽ സ്മിത്തിനെ 10 വർഷം വിലക്കി അക്കാഡമി. ഓസ്‌‌കർ ഉൾപ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളിൽ‌നിന്നുമാണ് വിലക്കിയത്. ഓസ്കർ വേദിയിൽ അമേരിക്കൻ നടൻ ക്രിസ് റോക്കിനെ തല്ലിയതിനു പിന്നാലെയാണ് നടപടി. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അക്കാഡമി വിലയിരുത്തി. ലോസ് ആഞ്ചലസിൽ ചേർന്ന ബോർഡ് ഓഫ് ഗവണേഴ്സ് യോഗത്തിലാണ് തീരുമാനം. 

അക്കാഡമി പ്രസിഡന്‍റ് ഡേവിഡ് റൂബിനും സിഇഒ ഡോൺ ഹഡ്‌സണും തീരുമാനം സംയുക്തമായി അറിയിക്കുകയായിരുന്നു. 94−ാമത് ഓസ്കർ അവാർഡ് വിതരണ വേദിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുടികൊഴിച്ചിൽ അവസ്ഥയായ അലോപ്പീസിയയുടെ ഫലമായി മൊട്ടയടിച്ച ഭാര്യയുടെ തലയെക്കുറിച്ച് തമാശ പറഞ്ഞതിനാണ് വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ വേദിയിൽ കയറി അടിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed