തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കണ്ണൂരിൽ


സിപിഎം പാർ‍ട്ടി കോൺഗ്രസ് സെമിനാറിൽ‍ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എത്തി. ചെന്നൈയിൽ‍ നിന്നും പ്രത്യേക വിമാനത്തിലാണ് സ്റ്റാലിനെത്തിയത്. കണ്ണൂർ‍ വിമാനത്താവളത്തിലെത്തിയ സ്റ്റാലിനെ മന്ത്രി എം.വി ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ‍, ഡിഎംകെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ട മുരുകേശൻ‍ എന്നിവർ‍ ചേർ‍ന്ന് സ്വീകരിച്ചു. നൂറു കണക്കിന് പ്രവർ‍ത്തകരും വിമാനത്താവളത്തിൽ‍ തടിച്ച് കൂടിയിരുന്നു.

വൈകിട്ട് അഞ്ചിന് നടക്കുന്ന കേന്ദ്ര − സംസ്ഥാന ബന്ധത്തെപ്പറ്റിയുള്ള സെമിനാറിൽ മുഖ്യാതിഥിയാണ് എം.കെ സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി തോമസ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരും സെമിനാറിൽ പങ്കെടുക്കും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed