ഹാഫിസ് തൽഹ സയ്യിദിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ

ഹാഫിസ് തൽഹ സയ്യിദിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ. മുംബൈ ഭീകരാക്രണത്തിന്‍റെ സൂത്രധാരനും ലക്ഷ്‌കർ തലവനുമായ ഹാഫീസ് മുഹമ്മദ് സയ്യിദിന്‍റെ മകനാണ് ഹാഫിസ്. 1967 യുഎപിഎ വകുപ്പ് 37 പ്രകാരമാണ് താൽഹാ സയീദിനെ ഭീകരനായി പ്രഖ്യാപിച്ചത്. നിലവിൽ ലക്ഷ്കർ−ഇ−തൊയ്ബയുടെ മുതിർന്ന നേതാവാണ് ഹാഫിസ് സയീദ്.
വെള്ളിയാഴ്ച ഹാഫിസ് സയീദിനെ പാക് കോടതി 31 വർഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ആഭ്യന്തര വകുപ്പിന്‍റെ പ്രഖ്യാപനം.