ക്യാപ്റ്റൻ രാജുവുമായി രൂപ സാദൃശ്യമുണ്ടോ? എങ്കിൽ നിങ്ങൾക്ക് സുരേഷ് ഗോപി ചിത്രത്തിൽ അവസരം

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടൻ സുരേഷ് ഗോപി തന്റെ 253ആം ചിത്രത്തിന് വേണ്ടി കാസ്റ്റിംഗ് കോൾ നടത്തിയിരിക്കുകയാണ്. ‘പ്രശസ്ത നടൻ ക്യാപ്റ്റൻ രാജുവിന്റെ രൂപ സാദൃശ്യമുള്ള ആളാണോ നിങ്ങൾ എങ്കിൽ നിങ്ങളെ ഞങ്ങൾ എടുത്തിരിക്കും” എന്നാണ് ഫേസ്ബുക്കിലൂടെ സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. ബയോഡാറ്റയും ഫോട്ടോയും ഏപ്രിൽ 20ന് മുൻപായി അയക്കണം.
അതേസമയം ചിത്രം മഞ്ജുവാര്യർ, സുരേഷ് ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി അവതരിപ്പിച്ച 1999ൽ പുറത്തിറങ്ങി പത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്.