ട്രാഫിക് നിയമം ലംഘിച്ച നടൻ അല്ലു അർജുന് പിഴ ചുമത്തി പൊലീസ്

ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ പ്രമുഖ നടൻ അല്ലു അർജുന് പിഴചുമത്തി ഹൈദരാബാദ് പൊലീസ്. അല്ലു അർജുന്റെ വാഹനമായ എസ്‌യുവിയിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ഈടാക്കിയത്. 700 രൂപ പിഴയൊടുക്കി ഗ്ലാസിൽ മാറ്റം വരുത്തണമെന്ന് താരത്തോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
വാഹനത്തിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ടിന്റഡ് ഗ്ലാസും സൺ ഫിലിമും ഉപയോഗിക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈദരാബാദ് പൊലീസ് കർശന നടപടി കൈക്കൊണ്ടത്. കറുത്ത നിറമുള്ള ജനൽ ഷീൽഡുകളാണ് താരത്തിന്റെ കാറിൽ ഉപയോഗിച്ചിരുന്നത്.