മമിത ബൈജു സൂര്യയോടൊപ്പം തമിഴിൽ


സൂപ്പർ‍ ശരണ്യ’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ മമിത ബൈജു തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു.  18 വർ‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് മമിത അഭിനയിക്കുന്നത്. മമിത സിനിമയുടെ ഭാഗമായ വിവരം ചിത്രത്തിന്റെ അണിയറപ്രവർ‍ത്തകർ‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. കൃതി ഷെട്ടിയാണ് ചിത്രത്തിൽ‍ നായികയാവുന്നത്. ജി.വി. പ്രകാശ് ചിത്രത്തിന്റെ സംഗീതസവിധാനം നിർ‍വഹിക്കും. ടൂഡി എന്റർ‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ‍ ജ്യോതികയാണ് ചിത്രം നിർ‍മിക്കുന്നത്.

പിതാമഹന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സൂര്യ 41. വെട്രിമാരന്റെ വടിവാസലിലാണ് സൂര്യയുടെ അടുത്ത പ്രോജക്ട്.

You might also like

  • Straight Forward

Most Viewed