സന്തോഷ് ട്രോഫി; കേരളത്തിന്റെ ആദ്യമത്സരം ഏപ്രിൽ‍ 16−ന്


സന്തോഷ് ട്രോഫി ഫുട്‌ബോൾ‍ ഫൈനൽ‍ റൗണ്ടിന്റെ ഫിക്‌സ്ചർ‍ പുറത്തിറക്കി. കേരളത്തിന്റെ ആദ്യ മത്സരം ഏപ്രിൽ‍ 16−ന് രാത്രി എട്ടിനു മലപ്പുറം മഞ്ചേരി പയ്യനാട് േസ്റ്റഡിയത്തിൽ‍ നടക്കും. രാജസ്ഥാനാണ് എതിരാളികൾ‍. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ 16−നു രാവിലെ 9.20ന് പശ്ചിമ ബംഗാളും പഞ്ചാബും ഏറ്റുമുട്ടും. ഏപ്രിൽ 18−ന് പശ്ചിമ ബംഗാളിനെതിരേയാണ് കേരളത്തിന്റെ രണ്ടാം മത്സരം. ഏപ്രിൽ 20−ന് മേഘാലയയും ഏപ്രിൽ 22−ന് പഞ്ചാബുമാണ് എതിരാളികൾ. എല്ലാ മത്സരങ്ങളും രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. 

മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാന്, കേരള എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം. ഗ്രൂപ്പ് ബിയിൽ ഗുജറാത്ത്, കർണാടക, ഒഡീഷ, സർവീസസ്, മണിപ്പൂർ ടീമുകളാണുള്ളത്. ഏപ്രിൽ 28, 29 തിയ്യതികളിലാണ് സെമി ഫൈനലുകൾ. മെയ് രണ്ടിനാണ് ഫൈനൽ. സെമിയും ഫൈനലും പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed