സാന്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയ പോൾ‍ അറസ്റ്റിൽ‍


മുംബൈ: 200 കോടിയുടെ സാന്പത്തിക തട്ടിപ്പ് കേസിൽ‍ നടി ലീന മരിയ പോൾ‍ അറസ്റ്റിൽ‍. പോലീസിന്റെ സാന്പത്തിക കുറ്റകൃത്യ വിഭാഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ‍പങ്കാളിയായ സാന്പത്തിക തട്ടിപ്പ് കേസിലാണ് ലീനയെ അറസ്റ്റ്പൊലീസ് ചെയ്തത്. തിഹാർ‍ ജയിലിൽ‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്നു മലയാളി ലീന. തട്ടിപ്പുമായി ബന്ധപ്പെട്ട് ലീനയെ ചോദ്യം ചെയ്തിരുന്നു.

മുന്‍പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അന്പത്തൂർ‍ ശാഖയിൽ‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ‍ 2013 മേയിൽ‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

അണ്ണാഡിഎംകെയുടെ പാർ‍ട്ടി ചിഹ്നമായ രണ്ടില നിലനിർ‍ത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തിൽ‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്.

സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയിൽ‍ ആരംഭിച്ച ബ്യൂട്ടിപാർ‍ലറിൽ‍ രവി പൂജാരിയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയ കേസും നിലവിലുണ്ട്. റെഡ് ചില്ലീസ്, ഹസ്ബൻഡ്‌സ് ഇൻ‍ ഗോവ, കോബ്ര എന്നീ സിനിമകളിൽ‍ ലീന മരിയ പോൾ‍ അഭിനയിച്ചിട്ടുണ്ട്.

You might also like

Most Viewed