രവി ശാസ്ത്രിക്ക് കോവിഡ്: പരിശീലക സംഘത്തിലെ മൂന്നു പേർ നിരീക്ഷണത്തിൽ


ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പരിശീലക സംഘത്തിലെ മൂന്നു പേർ നിരീക്ഷണത്തിലായി. ശനിയാഴ്ച വൈകീട്ട് നടത്തിയ പതിവു പരിശോധനയിലാണ് ശാസ്ത്രിയുടെ ഫലം പോസിറ്റീവായതെന്ന് ബിസിസിഐ അറിയിച്ചു. 

ബൗളിംഗ് കോച്ച് അരുൺ, ഫീൽഡിംഗ് കോച്ച് ആർ. ശ്രീധർ, ഫിസിയോ തെറാപിസ്റ്റ് നിധിൻ പട്ടേൽ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇന്ത്യ−ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ നാലാം മത്സരം ഓവലിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രതിസന്ധിയായി കോവിഡ് ഭീഷണി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed