ഡെങ്കിപ്പനി: ചലച്ചിത്ര നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയിൽ


കൊച്ചി: ചലച്ചിത്ര നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയിൽ. ഡെങ്കിപ്പനി കാരണം രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. സാന്ദ്ര തോമസിന്‍റെ സഹോദരി സ്നേഹയാണ് ഇക്കാര്യം അറിയിച്ചത്. “കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഒപ്പം വേണമെന്നും സ്‍നേഹ പറയുന്നു.’− ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 

ആമേൻ, സഖറിയയുടെ ഗർഭണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര അഭിനയിച്ചിട്ടുണ്ട്. ഫ്രൈഡേ, സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് സാന്ദ്ര. അമ്മയായ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed