ബഹ്‌റൈൻ ഒഐസിസി സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു


മനാമ; ബഹ്‌റൈൻ ഒഐസിസിയുടെ നേതൃത്വത്തിൽ അടൂർ ഏറത്ത് പഞ്ചായത്തിൽ മുരുകൻകുന്ന് പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് പoനോപകരണങ്ങൾ വിതരണം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ കണ്ണപ്പന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജുകല്ലുംപുറം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ, കോൺഗ്രസ്മണ്ഡലം പ്രസിഡൻറ് അഡ്വ. ഡി രാജിവ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൂസൻ, ശശികുമാർ, മറിയാമ്മ തരകൻ, ഡിസിസി ജനറൽ സെക്രട്ടറി എൻ സി മനോജ് ,മുരളീ മോഹനൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, ടോം തങ്കച്ചൻ, ബിധുൻ ബാബു, സാജൻ തടത്തിൽ, എബി നടക്കാവിൽ,ബി രാജൻ, ബാബു കല്ലുംപുറം, ബിനു എന്നിവർ പ്രസംഗിച്ചു.

You might also like

  • Straight Forward

Most Viewed