ട്രെയിനുകൾ‍ സർ‍വീസ് പുനരാരംഭിക്കുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് 9 ട്രെയിനുകൾ‍ സർ‍വീസ് പുനരാരംഭിക്കുന്നു. ജൂൺ 16 മുതലാണ് സർ‍വീസ് പുനരാരംഭിക്കുന്നത്. ജൂൺ‍ 16,17 തീയതികളിൽ‍ 9 ട്രെയിനുകൾ‍ സർ‍വീസ് ആരംഭിക്കും.

മംഗലാപുരം − കോയന്പത്തൂർ‍ − മംഗലാപുരം, മംഗലാപുരം − ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം − ചെന്നൈ − മംഗലാപുരം സൂപ്പർ‍ ഫാസ്റ്റ്, ചെന്നൈ − തിരുവനന്തപുരം − ചെന്നൈ സൂപ്പർ‍ ഫാസ്റ്റ്, ചെന്നൈ − തിരുവനന്തപുരം − ചെന്നൈ വീക്കിലി സൂപ്പർ‍ ഫാസ്റ്റ്, ചെന്നൈ − ആലപ്പുഴ − ചെന്നൈ സൂപ്പർ‍ ഫാസ്റ്റ്, മൈസൂർ‍ − കൊച്ചുവേളി മൈസൂർ‍ എക്സ്പ്രസ്സ്, ബാംഗ്ലൂർ‍ − എറണാകുളം − ബാംഗ്ലൂർ‍ സൂപ്പർ‍ ഫാസ്റ്റ്, എറണാകുളം − കാരൈക്കൽ‍ − എറണാകുളം എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സർ‍വീസ് പുനരാരംഭിക്കുന്നത്.

യാത്രക്കാർ‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിൻ‍ സർ‍വീസുകൾ‍ റെയിൽ‍വേ നിർത്തലാക്കിയിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സർ‍വീസുകൾ‍ പുനരാരംഭിക്കാൻ തീരുമാനമായത്.

You might also like

Most Viewed