അന്പിളി ദേവിയുടെ പരാതിയിൽ ആദിത്യന്‍റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു

കൊച്ചി: അന്പിളി ദേവിയുടെ പരാതിയിൽ ആദിത്യന്‍റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ആദിത്യൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു. അന്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ സീരിയൽ നടൻ ആദിത്യന്‍റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ആദിത്യൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അന്പിളി ദേവി പരാതി നൽകിയിരുന്നത്. സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്നും അന്പിളിദേവിയുടെ പരാതിയിലുണ്ട്. പരാതിയെ തുടർന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭയന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി ആദിത്യൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ താൽക്കാലിക വിധി ഉണ്ടായിരിക്കുന്നത്. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസമായി അന്പിളിദേവിയുടെയും ആദിത്യൻ ജയന്റെയും കുടുംബപ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയാണ്. അതിനിടെ ആദിത്യൻ കൈഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. അന്പിളി നൽകിയ കേസിൽ ജാമ്യമില്ലാ വകുപ്പു ചുമത്തപ്പെട്ട് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്പോൾ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്നതിനാലാണ് ആദിത്യൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്.