ആദിത്യൻ ജയനെതിരെ പൊലീസിൽ പരാതി നൽകി നടി അന്പിളി ദേവി


കൊല്ലം: നടനും സീരിയൽ താരവുമായ ആദിത്യൻ ജയനെതിരെ പൊലീസിൽ പരാതി നൽകി നടി അന്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അന്പിളി ദേവി പരാതി നൽകിയിട്ടുള്ളത്. സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്നും അന്പിളിദേവി പരാതിപ്പെട്ടു. 'വിഷയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. സ്വന്തം ഭാര്യയെ സംരക്ഷിക്കേണ്ട ഭർത്താവ് തന്നെ, ഒരു സ്ത്രീയാണ്, എന്റെ കുഞ്ഞിന്റെ അമ്മയാണ് എന്നൊന്നും ചിന്തിക്കാതെ ഇല്ലാത്ത തെളിവുകൾ നിരത്തി നമ്മെ വ്യക്തിഹത്യ ചെയ്യുന്പോൾ സമൂഹ മാധ്യമങ്ങളിൽ എനിക്ക് പലതും പറയേണ്ടി വന്നു. ഇത്രയ്ക്ക് ആക്ഷേപിക്കുന്പോൾ പലതും തുറന്നു പറയേണ്ട അവസ്ഥ ഉണ്ടായിപ്പോയതാണ്. ആ വ്യക്തി തന്നെ ഉണ്ടാക്കിയതാണ്. ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു ചതി പറ്റരുത്. അന്പിളി ദേവി പറഞ്ഞു.

അവർക്കു മുന്പിൽ വീണു പോകരുത്. ഞായറാഴ്ച രാത്രിയോടെ ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു. കൈഞരന്പ് മുറിച്ച നിലയിലാണ് ആദിത്യൻ ജയനെ കണ്ടെത്തിയത്. ആദിത്യൻ തൃശൂർ ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അന്പിളി ദേവിയുടെയും ആദിത്യൻ ജയന്റെയും കുടുംബപ്രശ്‌നങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാർത്തയാണ്.

You might also like

Most Viewed