ചി​ര​ഞ്ജീവി​ ​സ​ർ​ജ​ ​അ​വ​സാ​ന​മാ​യി​ ​അ​ഭി​ന​യി​ച്ച രണം റിലീസിന്


ബംഗളൂരു: മേഘ്നരാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജ അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നായ രണം റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മേഘ്‌ന രാജ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യമറിയിച്ചത്. കർണാടകയിലെ 250 ലധികം കേന്ദ്രങ്ങളിൽ സിനിമ റിലീസ് ചെയ്യും. ചിരഞ്ജീവി സർജയും ചേതൻ കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഒരു എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റിന്റെ വേഷമാണ് ചിരഞ്ജീവി സർജയ്ക്ക്.  

വി. സമുദ്ര സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് വർഷത്തോളമായി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. ചിത്രത്തിന് ഡബ് ചെയ്യുന്നതിനു മുന്പുതന്നെ ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജയുടെ അന്ത്യം സംഭവിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed