ജീവനുള്ള കാലം പശ്ചിമ ബംഗാളിൽ ബിജെപിയെ അധികാരത്തിൽ വരാൻ അനുവദിക്കില്ല

കൊൽക്കത്ത: തനിക്ക് ജീവനുള്ള കാലം പശ്ചിമ ബംഗാളിൽ ബിജെപിയെ അധികാരത്തിൽ വരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. തനിക്ക് ആരേയും ഭയമില്ലെന്നും ഒരുറോയൽ ബംഗാൾ കടുവയെ പോലെ ജീവിക്കുമെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ബിജെപിയെ അധികാരത്തിലേറ്റുക എന്നാൽ കലാപത്തെ പ്രോത്സാഹിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്. നിങ്ങൾ കലാപം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യാം. നിങ്ങൾക്ക് മമതയെ തോൽപ്പിക്കാനാവില്ല. കാരണം അവർ ഒറ്റയ്ക്കല്ല, ജനങ്ങളുടെ പിന്തുണയുണ്ട്. ഞാന് ജീവിച്ചിരിക്കുന്ന കാലം ബിജെപിയെ ഇവിടെ അനുവദിക്കില്ല മമത പറഞ്ഞു.
താനൊരു ദുർബലയാണെന്ന് നിങ്ങൾ കരുതേണ്ട, അങ്ങനെ ഭയപ്പെടുന്ന ആളല്ല. അവസാനം വരെ തല ഉയർത്തിപ്പിടിച്ച് ഒരു റോയൽ ബംഗാൾ കടുവയെ പോലെ ജീവിക്കുമെന്നും മമത കൂട്ടിച്ചേർത്തു. ഗുജറാത്തിൽ നിന്നുള്ളവരെ ബംഗാൾ ഭരിക്കാന് അനുവദിക്കില്ലെന്നും തൃണമൂൽ കോണ്ഗ്രസ് തന്നെ ബംഗാൾ ഭരിക്കുമെന്നും അവർ പറഞ്ഞു.