‘പത്മ’യുടെ ഫസ്റ്റ് ലുക്ക്


കൊച്ചി: താൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമായ 'പത്മ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവച്ച് നടൻ അനൂപ് മേനോൻ. സിനിമയിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന നടി സുരഭി ലക്ഷ്മിയെയാണ് പോസ്റ്ററിൽ കാണുന്നത്. സൺഗ്ളാസ്‌ ധരിച്ച്, അടിപൊളി ലുക്കിലാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ സുരഭി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തിൽ‍ നടക്കുന്ന കഥ പറയുന്ന 'പത്മ'യിലെ നായകൻ അനൂപ് മേനോൻ‍ തന്നെയാണ്. ഒപ്പം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയും അനൂപ് കൈകാര്യം ചെയ്യുന്നു.

അനൂപ് മേനോൻ‍ സ്‌റ്റോറീസിന്റെ ബാനറിൽ‍ നിർ‍മ്മിക്കുന്ന ഈ ചിത്രത്തിൽ‍ ശങ്കർ‍ രാമകൃഷ്ണൻ‍, മെറീന മൈക്കിൾ‍ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിൽ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. മഹാദേവൻ തന്പിയാണ് ഛായാഗ്രഹണം. 

You might also like

Most Viewed