സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ പ്രതികരണവുമായി ഭാവന


കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ കൂടിവരുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച് നടി ഭാവന. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സംഘടിപ്പിച്ച റെഫ്യൂസ് ദ അബ്യൂസ് ക്യാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം. സ്ത്രീകൾക്കെതിരെ കൂടിവരുന്ന ഇത്തരത്തിലുള്ള മനോഭാവം നല്ലതല്ലെന്നും പരസ്പരം ദയവോടെ പെരുമാറണമെന്നും ഭാവന പറഞ്ഞു.

‘സോഷ്യൽ മീഡിയയിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുക അല്ലെങ്കിൽ ഒരു കമന്റിടുക. സ്ത്രീകൾക്കെതിയാണ് ഇത്തരത്തിലുള്ള ഓൺലൈൻ അബ്യൂസുകൾ നമ്മൾ കൂടുതൽ കണ്ടുവരുന്നത്. ഞാൻ എന്ത് വേണമെങ്കിലും പറയും എന്നെ ആരും കണ്ടുപിടിക്കില്ലെന്നുള്ളതാണോ അതോ ഞാൻ ഇങ്ങനെ പറയുന്നത് വഴി കുറച്ച് അറ്റെൻഷൻ കിട്ടട്ടെ എന്നുള്ളതാണോ ഇത്തരത്തിലുള്ളവരുടെ മനോഭാവം എന്ന് അറിയില്ലെനിക്ക്. അത് എന്ത് തന്നെയായാലും ശരിയല്ല. പരസ്പരം ദയവോടെ പെരുമാറുക’ ഭവന പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed