കോമഡി സിനിമയിൽ മതി രാഷ്ട്രീയത്തിൽ വേണ്ട; ഇന്നസെന്റ് എംപിയെ പരിഹസിച്ച് നടി രഞ്ജിനി


കൊച്ചി: ഇന്നസെന്റ് ഒരു എംപി എന്ന നിലയിൽ കോമഡി കാണിക്കുക മാത്രമായിരുന്നെനും യാതൊരു വിധ നിലവാരവും വെച്ച് പുലർത്തിയില്ലെന്നും നടി രഞ്ജിനി. ഒരു പ്രമുഖ ചാനൽ പരിപാടിക്കിടെയായിരുന്നു രഞ്ജിനിയുടെ അഭിപ്രായപ്രകടനം. കോമഡി സിനിമയിൽ മതി രാഷ്ട്രീയത്തിൽ വേണ്ട എന്നും രഞ്ജിനി പറഞ്ഞു. സുരേഷ് ഗോപി എംപി ആയതിൽ സന്തോഷമുണ്ടെന്നും ബി ജെ പിയിൽ പോയത് കൊണ്ടാകാം തെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവന്നത് എന്നും അവർ പറഞ്ഞു.

‘ഖുശ്‌ബുവിന്റെ കേസിൽ സങ്കടം തോന്നുന്നുവെന്നും. കോൺഗ്രസിൽ ആയിരുന്നപ്പോൾ മോദിയെ പരസ്യമായി വിമർശിച്ചു. എല്ലാത്തിനും ഒടുവിൽ ബിജെപിയിലേക്ക്’, രഞ്ജിനി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed