ഹൃദയാഘാതം മൂലം മരണപ്പെട്ട തുളസിയുടെ കുടുംബത്തിന് ഹോപ്പ് ബഹ്‌റൈൻ സഹായധനം കൈമാറി


മനാമ : നാട്ടിൽ വെച്ച് മരണപ്പെട്ട മുൻ ബഹ്റൈൻ പ്രവാസിയും തിരുവന്തപുരം സ്വദേശിയുമായ തുളസിയുടെ കുടുംബസഹായ ഫണ്ട് ഹോപ്പ് ബഹ്റൈൻ കൈമാറി. ബഹ്‌റൈനിലെ ജോലി ചെയ്യുന്പോൾ ഹൃദയസംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തിന്, മരുന്നുകളും ഹോപ്പ് എത്തിച്ചു നൽകാറുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോയ തുളസി കഴിഞ്ഞ മാസമാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അദ്ദേഹത്തിന്റെ രണ്ട് മക്കളുടെ സ്‌കൂൾ പഠനവും, കുടുംബത്തിന്റെ നിത്യച്ചിലവുകളും ബുദ്ധിമുട്ടിലാണെന്ന് മനസിലാക്കിയ ഹോപ്പ് ബഹ്‌റൈൻ അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയായ 85,713.50 (എൺപത്തി അയ്യായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപ) ഹോപ്പിന്റെ പ്രതിനിധി ഗിരീഷ് ജി. പിള്ളൈ , കോ-ഓർഡിനേറ്റർ സിബിൻ സലീമിന് കൈമാറി. സഹായ തുക അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ അയച്ചു നൽകി. പദ്ധതിയുമായി സഹകരിച്ച എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed