ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ: നിവിൻ പോളി മികച്ച നടൻ, മൂത്തോന് മൂന്ന് പുരസ്കാരങ്ങൾ


ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം നേടി നിവിൻ പോളി. ഗീതു മോഹൻ‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ലെ പ്രകടനത്തിനാണ് പുരസ്കാരം. ഇതടക്കം ചിത്രത്തിന് മൂന്ന് പുരസ്കാരങ്ങളുണ്ട്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും മൂത്തോനാണ്. ഒപ്പം മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ചിത്രത്തിൽ‍ മുല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ദീപു നേടി. 

മറ്റൊരു മലയാളം ചിത്രവും ഒരു പ്രധാന പുരസ്കാരം നേടിയിട്ടുണ്ട്. ഗീത ജെ സംവിധാനം ചെയ്ത ‘റൺ‍ കല്യാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാർഗി അനന്തൻ മികച്ച നടിക്കുള്ള പുരസ്കാരം നേടി. മൈഥിലി ഭാഷയിലുള്ള ചിത്രം ‘ഗമാക് ഘർ‍‘ ഒരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed