നീരജ് മാധവ് പറഞ്ഞത് ശരി; അമ്മയ്ക്കെതിരെ നടൻ വിഷ്ണു പ്രസാദും


താരസംഘടനയായ അമ്മയിൽ തനിക്ക് അംഗത്വം നിഷേധിച്ചതിനെച്ചൊല്ലിയുള്ള വെളിപ്പെടുത്തലുമായി നടൻ വിഷ്ണു പ്രസാദ്. നടൻ നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണെന്നും താനതിന് ഇരയും സാക്ഷിയുമാണെന്നും വിഷ്ണു വെളിപ്പെടുത്തി.

‘‘അമ്മ എന്ന സംഘടനയിൽ എന്തുകൊണ്ട് അംഗത്വം നിഷേധിച്ചു? വർഷങ്ങൾക്ക് മുന്നേ നടന്ന കാര്യമാണ്. എന്നാലും മനസ് തുറക്കാമെന്നു വിചാരിച്ചു. വിനയൻ സാർ തമിഴിൽ സംവിധാനം ചെയ്ത കാശി ആണ് എന്റെ ആദ്യ ചിത്രം. പിന്നീട് ഫാസിൽ സാറിന്റെ കൈയെത്തും ദൂരത്ത്, ജോഷി സാറിന്റെ റൺവേ, മാമ്പഴക്കാലം, ലയൺ... അതിനു ശേഷം ബെൻ ജോൺസൻ, ലോകനാഥൻ ഐ എ എസ്, പതാക, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ആ സമയത്ത് ഞാൻ അമ്മ സംഘടനയിൽ അംഗത്വത്തിനായി അപേക്ഷിച്ചപ്പോൾ കൂടുതൽ സിനിമകൾ ചെയ്യൂ എന്നായിരുന്നു മറുപടി. എന്നാൽ പിന്നീട് വന്ന ചുരുക്കം സിനിമകൾ ചെയ്ത ചില താരങ്ങൾക്ക് അംഗത്വം നൽകുകയും ചെയ്തു. അത് എന്തുകൊണ്ടാണ്. മലയാളസിനിമയിൽ സ്വജനപക്ഷപാതവും അധികാരശ്രേണിയും ഉണ്ടെന്ന നീരജ് മാധവിന്റെ അഭിപ്രായം തികച്ചും സത്യമാണ്. ഞാൻ അതിനു സാക്ഷിയും ഇരയുമാണ്’’.വിഷ്ണു പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed