കോൺഗ്രസ് നേതാവ് വധിക്കാൻ ഗൂഢാലോചന നടത്തി; തന്റെ ജീവൻ അപകടത്തിലെന്ന് പി.വി അൻവർ എം.എൽ.എ

നിലന്പൂർ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തലുമായി നിലന്പൂർ എം.എൽ.എ പി.വി അൻവർ രംഗത്ത്. ജീവൻ അപകടത്തിലാണെന്ന് കാട്ടി പി.വി അൻവർ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്കും പരാതി നൽകി. കോൺഗ്രസ് നേതാവും കൊല്ലം സ്വദേശിയായ വ്യവസായിയാണ് ഗൂഢാലോചന നടത്തിയതെന്നാണ് നിയമസഭാംഗം പരാതിയിൽ ആരോപിച്ചിക്കുന്നത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സി.പി.എം നേതാവായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വിപിൻ അടക്കമുള്ളവർ തന്നെ വധിക്കാനായി ശ്രമം നടത്തി. പൂക്കോട്ടുംപാടത്ത് വിപിൻ ഉൾപ്പെടെയുള്ളവർ എത്തിയത് തന്നെ കൊലപ്പെടുത്താനാണെന്നാണ എം.എൽ.എ പറയുന്നത്. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടിരിക്കുന്നത്.