ശിവശങ്കറിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് നാടകത്തിന്റെ ഭാഗം; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരായി തെളിവുകൾ പുറത്ത് വന്നാലും കേന്ദ്ര അന്വേഷണ ഏജൻസികൾ അവയൊന്നും മുഖവിലയ്ക്ക് എടുക്കാൻ തയ്യാറാകില്ലെന്ന് കെപി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് വൈകുന്തോറും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഉന്നത ബന്ധങ്ങളും സംസ്ഥാനത്ത് വളരെ സ്വാധീനവുമുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിച്ച് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.