ദിലീപിനെ നായകനാക്കി മേജർ‍ രവിയുടെ ചിത്രം


 കൊച്ചി: മേജർ‍ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ‍ ദിലീപ് അതിർ‍ത്തിയിലെ പട്ടാളക്കാരനായെത്തും. പട്ടാളക്കാരന്‍റെ പ്രണയ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. കാശ്മീർ‍‍ ആയിരിക്കും ചിത്രത്തിന്‍റെ ലൊക്കേഷനെന്നും മേജർ‍ രവി വ്യക്തമാക്കി.

കാശ്‍മീരിന്‍റെ പശ്ചാത്തലത്തിൽ‍ ചിത്രീകരിക്കണമെന്നാണ് ആഗ്രഹമെന്ന് മേജർ‍ രവി പറഞ്ഞു. ഇനി അവിടെ ചിത്രീകരണം പ്രശ്നമാകില്ല എന്നാണ് കരുതുന്നത്. കാശ്മീരിൽ‍ ചിത്രീകരണം സാധ്യമല്ലെങ്കിൽ‍ ഉത്തരാഖണ്ധായിരിക്കും ലൊക്കേഷൻ. ബെന്നി പി .നായരന്പലത്തിന്‍റെതാണ് തിരക്കഥ.

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ 1971: ബിയോണ്ട് ബോർ‍ഡേഴ്‍സ് ആണ് മേജർ‍ രവി അവസാനം സംവിധാനം ചെയ്ത ചിത്രം. ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പൂർ‍ത്തിയാക്കിയതിന് ശേഷമാവും ഈ ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങുകയെന്നും മേജർ‍ രവി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed