പ്രളയ സഹായധനത്തെ കുറിച്ചുള്ള പരാമർ‍ശം; ധർ‍മജന് അസഭ്യവർ‍ഷം


കൊച്ചി: കഴിഞ്ഞ വർ‍ഷത്തെ പ്രളയ സഹായധനം സമയബന്ധിതമായി വിതരണം ചെയ്തിട്ടില്ലെന്ന നടൻ ധർമ്‍മജൻ ബോൾ‍ഗാട്ടിയുടെ പരാമർ‍ശം വിവാദത്തിൽ.ഇതിന് പിന്നാലെ സോഷ്യൽ‍ മീഡിയയിൽ‍ ധർ‍മജനെതിരെ രൂക്ഷമായ വിമർ‍ശനമാണ് ഇപ്പോൾ‍ ഉയരുന്നത്. ഒരു സ്വകാര്യ ചാനലിന് നൽ‍കിയ പ്രതികരണത്തിലായിരുന്നു ധർ‍മജന്റെ വിവാദ പരാമർ‍ശം നടത്തിയത്.

കഴിഞ്ഞ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടെന്ന് തന്നെ കോടികൾ‍ എത്തി. എന്നാൽ‍ അതേ വേഗതയിൽ‍ ആ തുക അർ‍ഹിക്കുന്നവരുടെ കൈകളിൽ‍ എത്തിയില്ല എന്ന് താരം താമസിക്കുന്ന വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ച് ധർമ്‍മജൻ പറഞ്ഞിരുന്നു. എന്നാൽ‍ പരാമർ‍ശം വിവാദമായി. ധർ‍മജന്റെ ഫേസ് ബുക്ക് പേജിൽ‍ വിമർ‍ശനങ്ങൾ‍ ശക്തമാവുകയാണ്. ധർമ്‍മജന്റെ സിനിമകൾ‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പോലും ചിലർ‍ മുന്നോട്ടു വച്ചു.

എന്നാൽ‍ ധർ‍മജനെ പിന്തുണച്ചും നിരവധി പേർ‍ രംഗത്തെത്തി. ദുരിതം അനുഭവിക്കുന്നവർ‍ക്കു വേണ്ടി ശബ്ദമുയർ‍ത്തിയ ധർ‍മ്മജൻ മാതൃകയാണെന്നായിരുന്നു അവരുടെ നിലപാട്. ധമാക്ക എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരമിപ്പോൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed