ഷെയിൻ നിഗം പ്രണയത്തിലോ?


കൊച്ചി: താൻ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് യുവതാരം ഷെയിൻ നിഗം. എങ്ങനെയാണ് ഇത്ര എളുപ്പത്തിൽ‍ അനായാസം പ്രണയ രംഗങ്ങളിൽ‍ അഭിനയിക്കാൻ‍ സാധിക്കുന്നത് എന്ന് ചോദ്യത്തിനു നൽ‍കിയ മറുപടിയിലാണ് ഷെയിന്‍ ഇക്കാര്യം പറഞ്ഞത്. ‘ഒരാളുടെ ഹൃദയത്തിൽ‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കിൽ‍ മാത്രമേ അയാൾ‍ക്ക് ആ കഥാപാത്രത്തെ നന്നായി ഉൾ‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാൻ ഒരാളുമായി പ്രണയത്തിലാണ്,’ പ്രമുഖ മാധ്യമത്തിന് നൽകി അഭിമുഖത്തിൽ‍ ഷെയിൻ‍ പറഞ്ഞു.

പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയെങ്കിലും ആരാണ് കാമുകി എന്ന കാര്യം ഷെയിന്‍ വെളിപ്പെടുത്തിയിട്ടില്ല. ഉല്ലാസമാണ് ഷെയിന്റെ പുതിയ ചിത്രം. 

താരപുത്രനായി മലയാള സിനിമയിലേക്ക് എത്തിയ ഷെയിൻ‍ നിഗം ഇന്ന് യുവതാരങ്ങളിൽ‍ ഏറെ ആരാധകരുള്ള താരമാണ്. നായകനായി അഭിനയിച്ച എല്ലാ സിനിമകളും പ്രേക്ഷകർ‍ക്ക് പ്രിയങ്കരമാക്കിയാണ് ഷെയിനിന്റെ പ്രയാണം. അച്ഛൻ അബിയ്ക്ക് നേടാൻ‍ കഴിയാടെ പോയത് മകൻ സ്വന്തമാക്കുന്നത് കണ്ട് സിനിമാ പ്രേമികളും സന്തോഷത്തിലാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed