സ്ത്രീവിരുദ്ധത ആരോപിച്ചുള്ള 'പെദ്ദി' വിവാദത്തിൽ സംവിധായകൻ മാപ്പ് ചോദിച്ചു
ഷീബ വിജയൻ
രാം ചരൺ നായകനായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ 'പെദ്ദി' എന്ന ചിത്രത്തിൽ നായിക ജാൻവി കപൂറിന്റെ കഥാപാത്ര സൃഷ്ടിയും അവതരിപ്പിച്ചിരിക്കുന്ന രീതിയും കടുത്ത വിമർശനങ്ങൾക്ക് ഇടവരുത്തിയതോടെ സംവിധായകൻ ബുച്ചി ബാബു സന മാപ്പ് ചോദിച്ചെത്തി. അങ്ങേയറ്റം സ്ത്രീവിരുദ്ധതയോടെയും അതീവ ഗ്ലാമറസ് ലുക്കിലുമാണ് ജാൻവിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും സമ്മതമില്ലാതെ നായികയെ ചുംബിക്കുന്ന രംഗം ബി ഗ്രേഡ് സിനിമയേക്കാൾ മോശമാണെന്നും വിമർശനം ഉയർന്നിരുന്നു. ഒരു സ്ത്രീകഥാപാത്രത്തെയും അപമാനിക്കുകയോ ഒബ്ജെക്ടിഫൈ ചെയ്യുകയോ ലക്ഷ്യമായിരുന്നില്ലെന്നും ഉയരുന്ന ആശങ്കകൾ കണക്കിലെടുത്ത് ചിത്രത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തുമെന്നും ബുച്ചി ബാബു എക്സിലൂടെ അറിയിച്ചു. ചിത്രത്തിലെ സ്വന്തം രംഗങ്ങളെ വിമർശിക്കുന്ന പോസ്റ്റിൽ ജാൻവി കപൂർ തന്നെ ലൈക്ക് ചെയ്തത് വിവാദത്തിന് ആക്കം കൂട്ടിയിരുന്നു.
adsfdsdssda

